രാജ്യത്ത് പടരുന്നത് ഓമിക്രോണിന്റെ പുതിയ വകഭേദം എന്ന് സൂചന

Gurugram: A healthworker collects swab samples of residents for Covid-19 testing, in Gurugram, Saturday, April 16, 2022. (PTI Photo)(PTI04_16_2022_000106A)

ഡൽഹി: രാജ്യത്ത് പടരുന്നത് ഓമിക്രോണിന്റെ പുതിയ വകഭേദമെന്ന് സൂചന. രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങള്‍ വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഒറിജിനല്‍ ഒമിക്രോണ്‍ വൈറസിനേക്കള്‍ 20-30 ശതമാനം ഏറെ വേഗതയിലാണ് രോഗം വർധിക്കുന്നത്.

ജൂലൈ 11-ന് INSACOG പുറത്തിറക്കിയ ബുള്ളറ്റിന്‍ അനുസരിച്ച്‌, ഒമിക്രോണും അതിന്‍റെ പുതിയ വകഭേദങ്ങളും ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കുന്നത് തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ഡല്‍ഹിയില്‍ 2,726 പുതിയ കോവിഡ് -19 കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് നിരക്ക് നിലവില്‍ 14.38 ശതമാനമാണ്.