Thursday, January 27, 2022
HomeNewsInternationalഒമിക്രോൺ വ്യാപനം അതിരൂക്ഷം: ആശങ്കയോടെ രാജ്യങ്ങൾ

ഒമിക്രോൺ വ്യാപനം അതിരൂക്ഷം: ആശങ്കയോടെ രാജ്യങ്ങൾ

ആഗോളതലത്തിൽ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്ത
ഒമിക്രോൺ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു.

ബ്രിട്ടണിലും ഡെന്മാര്‍ക്കിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്നലെ വരെയായി ആകെ 106 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബ്രിട്ടനില്‍ 60,508 ആണ് അവസാനമായി പുറത്തുവന്ന കണക്ക്.ഒമിക്രോണ്‍ വ്യാപനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഡെന്മാര്‍ക്കില്‍ 26,362 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നോര്‍വേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങള്‍. അതേസമയം, ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 1,444 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Most Popular