Wednesday, January 19, 2022
HomeNewsNationalഒമിക്രോണ്‍ വ്യാപനം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

ഒമിക്രോണ്‍ വ്യാപനം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

ന്യൂഡൽഹി; ഒമിക്രോണ്‍ കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്‌ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. 213 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാന്‍ വാര്‍ റൂമുകള്‍ സജീവമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Most Popular