ഒമിക്രോണ്‍ കോവിഡ് വകഭേദത്തിനെതിരെ അതിജാഗ്രതയില്‍ കേരളം

Kerala covid

ഒമിക്രോണ്‍ കോവിഡ് വകഭേദത്തിനെതിരെ അതിജാഗ്രതയില്‍ കേരളവും .കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവും ജാഗ്രത കടുപ്പിച്ചത്.

ഇന്ന് കോവിഡ് വിദഗ്ധസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും. പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്ത് കുത്തിവയ്പും മെല്ലെപ്പോക്കിലാണ്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് പുറപ്പെടുംമുമ്പും എത്തിക്കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. രാവിലെ കോവിഡ് വിദഗ്ധസമിതി യോഗം ചേരും. വിദഗ്ധസമിതി നിര്‍ദേശങ്ങള്‍ നാളെ ചേരുന്ന കോവിഡ് അവലോകനയോഗം പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിട്ടുള്ള വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ഏഴുദിവസം ക്വാറന്റീന്‍ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി