Saturday, June 25, 2022
HomeNewsNationalഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ. സ്ഥിര യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു മാസത്തില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി റെയില്‍വേ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.

ഒരു യൂസര്‍ ഐഡിയില്‍ നിന്ന് പരമാവധി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം മുന്‍പ് 6 ആയിരുന്നത് ഇപ്പോള്‍ 12 ആയി ഉയർത്തിയിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്ത യൂസര്‍ ഐഡിയിലൂടെ പരമാവധി 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

മുന്‍പ്, ആധാറുമായി ബന്ധിപ്പിക്കാത്ത യൂസര്‍ ഐഡിയിലൂടെ 6 ടിക്കറ്റാണ് ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. പരിധി കവിഞ്ഞാല്‍ അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഉപഭോക്താവിന് Aadhar, PAN വിവരങ്ങള്‍ നല്‍കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത് 12 ആയി ഉയര്‍ത്തി. ഒപ്പം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള യൂസര്‍ ഐഡിയിലൂടെ 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.

പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മാസം 6 ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യേണ്ടതായി വരും. ആ അവസരത്തില്‍ ഈ പുതിയ പരിഷ്ക്കാരം യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ്. കൂടാതെ, 12 ല്‍ അധികം ടിക്കറ്റ് ഒരു മാസം ബുക്ക് ചെയ്യേണ്ടവര്‍ നിങ്ങളുടെ Aadhar, PAN IRCTC അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു മാസം 24 e-ticket ബുക്ക് ചെയ്യുവാന്‍ സാധിക്കും.

Most Popular