ഓസ്കാർ പുരസ്‌കാര നേട്ടത്തിൽ തിളപിജി നിൽക്കുകയാണ് ഇന്ത്യ. ആർ ആർ ആർ മൂവിയിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനമാണ് ഓസ്കാർ അവാർഡിന് അർഹമായത്. എംഎം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എംഎം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്.
ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്. 95-ാം ഓസ്‌കർ വേദിയിലേക്ക് ഇന്ത്യൻ വേഷത്തിൽ എത്തിയ ആർആർആർ സംഘം ശ്രദ്ധ നേടി . സംവിധായകൻ എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, കാല ഭൈരവ, രാഹുൽ സിപ്ലിഗഞ്ച് കൊറിയോഗ്രഫർ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.