Wednesday, December 1, 2021
HomeEntertainmentനടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ഉടമകള്‍

നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ഉടമകള്‍

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ഉടമകള്‍ രംഗത്ത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോണുകളില്‍ മാത്രമായി നടന്റെ സിനിമകൾ റീലീസ് ചെയ്യുന്ന എന്ന ആരോപണമാണ് തിയെറ്റർ ഉടമകൾ ഉന്നയിക്കുന്നത്. തീയെറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസാ’ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ ‘കുരുതി’യും ‘ഭ്രമ’വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍.

Most Popular