സ്ത്രീ പുരുഷന്മാർ അടുത്തിടപഴകി അഭിനയിക്കുന്നത് വിലക്കി പാകിസ്ഥാൻ. സ്ത്രീ പുരുഷന്മാര് തമ്മില്‍ തൊട്ടഭിനയിക്കുന്നതും സ്നേഹപ്രകടനവും ആലിംഗനരംഗങ്ങളുമെല്ലാം പാക്കിസ്ഥാന് സമൂഹത്തിന്റെ സംസ്കാരത്തെയും അവഗണിക്കുന്ന രംഗങ്ങളായതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ആലിംഗനങ്ങള്‍/ ലാളന രംഗങ്ങള്‍/ വിവാഹേതര ബന്ധങ്ങള്‍, അശ്ലീല/ധീരമായ വസ്ത്രധാരണം, ബെഡ് സീനുകള്‍, വിവാഹിത ദമ്പതികളുടെ അടുപ്പം എന്നിവ ഇസ്ലാമിക അധ്യാപനങ്ങളെയും പാകിസ്ഥാന് സമൂഹത്തിന്റെ സംസ്കാരത്തെയും അവഗണിച്ചുകൊണ്ട് ഗ്ലാമറൈസ് ചെയ്യപ്പെടുന്നു’ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ‘എല്ലാ സാറ്റലൈറ്റ് ടിവി ലൈസന്‍സികളും ഇനി മുതല്‍ നാടകങ്ങളിലെ അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തുകയും എല്ലാ രീതിയിലും PEMRA നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം,’ നോട്ടീസ് പറയുന്നു.