പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ ഈമാസം ഇരുപത്തിനാല് വരെ നീട്ടി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്. സുബൈര്‍, ശ്രീനിവാസന് കൊലപാതകങ്ങളെത്തുടര്‍ന്ന് ഈമാസം പതിനാറ് മുതല്‍ ഇരുപത് വരെയായിരുന്നു നിയന്ത്രണം. പൊതു ഇടങ്ങളിലെ പരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള വിലക്കിനൊപ്പം ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴികെ രണ്ടുപേര്‍ ഒരുമിച്ച് യാത്ര ചെയ്യരുതെന്നും ഉത്തരവിലുണ്ട്.