Wednesday, June 23, 2021
Home News Kerala പാലക്കാട്ട് എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്ട് എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി: പാലക്കാട് സൗത്ത്‌സ്റ്റേഷൻ എസ്‌ഐയെ വടക്കാഞ്ചേരിയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയന്റെ മകൻ മുനിദാസിനെ (49) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ മുനിദാസിന്റെ സഹോദരൻ ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മാതാവ് രോഗബാധയെത്തുടർന്ന് ആശുപത്രിയിലും തുടർന്ന് സഹോദരന്റെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. അഞ്ച് മാസമായി ഇയാൾ മെഡിക്കൽ ലീവിൽ ആയിരുന്നു.

Most Popular