Wednesday, May 18, 2022
HomeNewsKeralaമുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു

മലപ്പുറം:മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ആണ് പ്രഖ്യാപനം നടത്തിയത്. അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങള്‍ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.

സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദര്‍ മൊയ്തീന്‍ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങള്‍ക്ക് വേണമെന്നും അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ സാദിഖലി തങ്ങള്‍, ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു.

Most Popular