Monday, June 14, 2021
Home News Kerala പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു

പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു

മലപ്പുറം: പഞ്ചായത്തംഗവും മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സി.കെ മുബാറക് (61) അന്തരിച്ചു. ന്യുമോണിയയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തെരഞ്ഞെടുപ്പിനു തലേന്ന് അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ശനിയാഴ്ച രാവിലെ കടുത്ത ന്യുമോണിയയെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മരിച്ചത്.

വണ്ടൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍നിന്നും വിജയിച്ച അദ്ദേഹം ഡിസംബര്‍ 21-ന് ആംബുലന്‍സില്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി അവിടെക്കിടന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒപ്പിടാന്‍ നേരം പി.പി.ഇ കിറ്റ് താത്കാലികമായി മാറ്റിയിരുന്നു.

23 വാര്‍ഡുകളുള്ള വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് 12 സീറ്റും എല്‍.ഡി.എഫിന് 11 സീറ്റുമായിരുന്നു ലഭിച്ചത്. മുബാറക്കിന്റെ നിര്യാണത്തോടെ രണ്ട് കക്ഷികള്‍ക്കും തുല്യ അംഗങ്ങളായി.

വണ്ടൂര്‍ സഹ്യ കോളേജ് മാനേജിങ് പ്രസിഡന്റ്, നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, വാണിയമ്പലം റൂറല്‍ സഹകരണ സംഘം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Most Popular