പാനൂരിൽ ഖത്തർ പ്രവാസിയുടെ മകളെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ, കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യം

കണ്ണൂർ; പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. നാട്ടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടില്‍ നിന്ന് മുഖംമൂടിയും തൊപ്പിയും ധരിച്ചയാള്‍ പോകുന്നത് കണ്ടുവെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിരുന്നു.

ഇന്ന് 12 മണിക്കു ശേഷമാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വിഷ്ണുപ്രിയയുടെ അമ്മ തറവാട്ട് വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം. ഫാര്‍മിസിസ്റ്റ് ആയ വിഷ്ണുപ്രിയ ഇന്ന് ജോലിക്ക് പോയിരുന്നില്ല. പിതാവ് വിനോദ് ഖത്തറിലാണ്.  അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ വീട്ടിലില്ലെന്ന് മനസ്സിലാക്കിയാണ് പ്രതി വീട്ടിലെത്തിയത്.

കടിപ്പുമുറിയിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്.