Tuesday, July 27, 2021
Home News Kerala പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി എൻഐഎ കസ്റ്റഡിയിൽ വെച്ചിരുന്ന പന്തീരാങ്കാവ് സ്വദേശികളായ അലനും താഹയ്ക്കും കർശന ഉപാദികളോടെ ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 10 മാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

1,00,000 രൂപ ബോണ്ട് വ്യവസ്ഥയിലാണ് ജാമ്യം. ഇരുവരുടെയും പാസ്‌പോർട്ട് കെട്ടിവയ്ക്കണം. മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കുകയും വേണം. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം. മാവോയിസ്റ്റ് സംഘടനകളുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നും വ്യവസ്ഥകളിൽ പറയുന്നുണ്ട്.

പത്ത് മാസമായി എൻഐഎ കസ്റ്റഡിയിലുള്ള ഇവർക്കെതിരേ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും, ചൊദ്യം ചെയ്യൽ പൂർത്തിയായിട്ടും കസ്റ്റഡിയിൽ തുടരുകയാണെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

Most Popular