Monday, September 26, 2022
HomeEntertainment'പാപ്പന്‍' ഒ ടി ടിയിലേക്ക്,​ റിലീസ് തിയതി പ്രഖ്യാപിച്ചു

‘പാപ്പന്‍’ ഒ ടി ടിയിലേക്ക്,​ റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രം ‘പാപ്പന്‍ ‘ഒ ടി ടിയിലേക്ക് . മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. സെപ്തംബര്‍ ഏഴിന് സീ 5ലൂടെ ചിത്രം റിലീസ് ചെയ്യും.

നീത പിള്ള, ഗോകുല്‍ സുരേഷ്, നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ന്‍,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ന്‍​ ​തു​ട​ങ്ങിയവരും​ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ​യും​ ​ഇ​ഫാ​ര്‍​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ല്‍​ ഗോകുലം ഗോപാലനും ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ര്‍​ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്.

Most Popular