Thursday, June 30, 2022
HomeNewsNationalപാരാലിമ്പിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

പാരാലിമ്പിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ടോക്കിയോ: പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേടിയത്. ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്‌ടനിക് വെങ്കലവും നേടി.

ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി വഴി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി കാഴ്ചവച്ചത്.

കഴിഞ്ഞ ദിവസം രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ പാരാലിമ്ബിക്സ് വേദിയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ടേബിള്‍ ടെന്നിസില്‍ ഭവിനബെന്‍ പട്ടേലും ഹൈജമ്ബില്‍ നിഷാദ് കുമാറുമാണ് വെള്ളിനേടിയത്. ഡിസ്കസ് ത്രോയില്‍ വിനോദ് കുമാറിനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് പാരാലിമ്ബിക്സില്‍ ഇന്ത്യ ഒരു ദിവസം മൂന്ന് മെഡല്‍ നേടുന്നത്.

ഇന്നലെ രാവിലെ ഭവിനയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. അരയ്ക്കു താഴേക്ക് തളര്‍ന്നവരുടെ വിഭാഗത്തില്‍ (ക്ലാസ് 4) വെള്ളിനേടിയാണ് ഭവിന രാജ്യത്തിന്റെ അഭിമാനമായത്. ലോക ഒന്നാം നമ്ബര്‍ താരം ചൈനയുടെ യിംഗ് സൂവാണ് സ്വര്‍ണം നേടിയത്. ഒന്നാം വയസില്‍ പോളിയോ ബാധിച്ചാണ് ഗുജറാത്തിലെ വഡനഗര്‍ സ്വദേശിയായ ഭവിനയുടെ അരയ്ക്കുതാഴേക്ക് തളര്‍ന്നത്.

ഹൈജമ്ബ് ഫൈനലില്‍ 2.06 മീറ്റര്‍ ഉയരം താണ്ടി ഏഷ്യന്‍ റെക്കാഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് നിഷാദ് കുമാര്‍ വെള്ളി സ്വന്തമാക്കിയത്. ഡിസ്ക്സ് ത്രോയില്‍ 19.91 മീറ്റര്‍ എറിഞ്ഞ വിനോദ് കുമാറും ഏഷ്യന്‍ റെക്കാഡ‍ോടെയാണ് മെഡല്‍ നേടിയത്. മെഡല്‍ ജേതാക്കളെ രാഷ്ട്രപതി, പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Most Popular