Thursday, May 19, 2022
HomeNewsമലമ്പുഴ ചെറാഡ് മലയില്‍ വീണ്ടും ആളുകൾ കുടുങ്ങി കിടക്കുന്നതായി സൂചന; ഫയര്‍ ഫോഴ്‌സ് സംഘമെത്തി

മലമ്പുഴ ചെറാഡ് മലയില്‍ വീണ്ടും ആളുകൾ കുടുങ്ങി കിടക്കുന്നതായി സൂചന; ഫയര്‍ ഫോഴ്‌സ് സംഘമെത്തി

പാലക്കാട് മലമ്പുഴ ചെറാഡ് മലയിൽ വീണ്ടും ആളുകൾ കുടുങ്ങിയതായി സൂചന. ഇന്നലെ രാത്രി മലയിൽ നിന്ന് ടോർച്ച ലൈറ്റുകൾ തെളിഞ്ഞതായി നാട്ടുകാർ അറിയിച്ചതോടെയാണ് ഫയർ ഫോഴ്സ് സംഘമെത്തിയത്. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികള്‍ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. അല്പം മുന്‍പാണ് ചെറാട് മലയില്‍ ആള് കയറിയതായി സൂചന ലഭിച്ചത്. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ നടത്തുകയാണ്. മലയില്‍ എത്ര പേരുണ്ടെന്ന് അറിയില്ല. അടുത്തിടെയാണ് ബാബു എന്ന യുവാവിനെ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്താല്‍ മലയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

Most Popular