Tuesday, August 3, 2021
Home News International അമേരിക്കൻ വിമാനങ്ങളിൽ കൊറോണയെ തുരത്താനുള്ള പുതിയ ആയുധത്തിന് അനുമതി

അമേരിക്കൻ വിമാനങ്ങളിൽ കൊറോണയെ തുരത്താനുള്ള പുതിയ ആയുധത്തിന് അനുമതി

ന്യൂയോർക്ക്: കൊറോണ വൈറസിനെ തുരത്താൻ യുഎസ് സർക്കാരിന്റെ പുതിയ ആയുധം വരുന്നു. കൊറോണ വൈറസുകളെ ഏഴ് ദിവസത്തേക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന ഉപരിതല കോട്ടിംഗ് (സർഫേസ് വൈസ് 2) ഉപയോഗിക്കാനാണ് അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് ഇൻ കോർപറേഷന് ഭരണകൂടം അടിയന്തര അനുമതി നൽകിയത്.

സർഫേസ് വൈസ് 2 ഉത്പാദിപ്പിക്കാൻ അലൈഡ് ബയോ സയൻസ് ഇൻകോർപ്പറേഷന് പരിസ്ഥിതി സംരക്ഷണ ഏജൻസിയും അനുമതി നൽകിയിട്ടുണ്ട്.

ചില അമേരിക്കൻ വിമാനകമ്പനികളുടെ വിമാനങ്ങളിലും ടെക്സാസിലെ രണ്ട് കായിക കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ ഉത്പന്നം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാന മുന്നേറ്റമാണ് ഇതെന്ന് ഇപിഎ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂ വീലർ പറഞ്ഞു.

Most Popular