തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ അനുമതി നൽകി ദേശീയ പാത അതോറിറ്റി.
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്കാൻ തീരുമാനമെടുത്തത്. ഗതാഗതത്തിന് തുറന്ന് നല്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുക്കും. നേരത്തെ കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. തുരങ്ക കവാടത്തില്‍ മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.
മുന്‍പ് ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുരങ്കം തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.