Friday, January 28, 2022
HomeNewsNationalപെട്രോൾ ഡീസൽ വില കുറച്ചു; പാചകവാതക വില കൂട്ടി

പെട്രോൾ ഡീസൽ വില കുറച്ചു; പാചകവാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. രണ്ടാഴ്ച മുൻപേ 25 രൂപ കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ കൂട്ടി 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 73.50 രൂപ കൂടി 1692.50 രൂപയായി. അതേ സമയം ഇന്ധനവില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101രൂപ 49 പൈസയും ഡീസലിന് 93 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമായി വില താഴ്ന്നു. കോഴിക്കോട് പെട്രോളിന് 101രൂപ 82 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമാണ് വില.

Most Popular