Wednesday, January 19, 2022
HomeNewsNationalപെട്രോൾ നികുതി കുറച്ച് ഡൽഹി; 8 രൂപ കുറഞ്ഞു; അർധരാത്രി മുതൽ പുതിയ നിരക്ക്

പെട്രോൾ നികുതി കുറച്ച് ഡൽഹി; 8 രൂപ കുറഞ്ഞു; അർധരാത്രി മുതൽ പുതിയ നിരക്ക്

ന്യൂഡല്‍ഹി: ഡൽഹിയിൽ പെട്രോൾ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തില്‍നിന്ന് 19.40 ശതമാനം ആയാണ് കുറച്ചത്. ഇതോടെ പെട്രോള്‍ വിലയില്‍ എട്ടു രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ നിരക്ക് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയതിനു പിന്നാലെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറവു പ്രഖ്യാപിച്ചു. രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ ചില കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറവു പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാടു സ്വീകരിച്ചത്.

Most Popular