Wednesday, January 26, 2022
HomeNewsജനത്തെ പെരുവഴിയിലാക്കുന്ന ഇന്ധന വില; പെട്രോളിന് ഇന്നും 35 പൈസ കൂട്ടി

ജനത്തെ പെരുവഴിയിലാക്കുന്ന ഇന്ധന വില; പെട്രോളിന് ഇന്നും 35 പൈസ കൂട്ടി

കൊച്ചി: ജനത്തെ പെരുവഴിയിലാക്കുന്ന ഇന്ധന കൊള്ള വിലയിൽ ഇന്നും വർദ്ധനവ്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 108.44 ഉം ഡീസല്‍ വില 102.10 ഉം ആണ്. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 100.42 ഉം പെട്രോള്‍ വില 106.71 ഉം ആയി ഉയര്‍ന്നു.

എണ്ണക്കമ്ബനികള്‍ ദിവസേനെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുന്നുണ്ട്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Most Popular