Sunday, May 22, 2022
HomeNewsKeralaസംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ജൂണ്‍ രണ്ടു മുതല്‍ പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ പ്രവേശനോത്സവം നടത്തും. കോവിഡ് മാര്‍ഗ രേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു.

Most Popular