Friday, July 1, 2022
HomeNewsKeralaപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത് .  മൊബൈല്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയര്‍സെക്കന്ററി പരീക്ഷ എഴുതിയത്. ഇതില്‍ 3,65,871 പേര്‍ റഗുലര്‍ വിഭാഗത്തിലും 45,797 പേര്‍ സ്‌കോള്‍ കേരളക്ക് കീഴിലും 20,768 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയര്‍സെക്കന്ററി പരീക്ഷ നടന്നത്.

Most Popular