Monday, December 5, 2022
HomeNewsKeralaപ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലംപ്രഖ്യാപനം നടത്തുക. എസ്‌എസ്‌എല്‍സി പരീക്ഷയിലേത് പോലെ തന്നെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളാണ് പ്ലസ് ടു പരീക്ഷയ്ക്കും ഉണ്ടായിരുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷ ഫലത്തെ പോലെ ഈ വര്‍ഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്.

 

Most Popular