Monday, October 25, 2021
HomeNewsKeralaപീഡനത്തിന് ഇരയായ പതിനാറുകാരി പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്തു

പീഡനത്തിന് ഇരയായ പതിനാറുകാരി പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ, പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു.പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി ജയിലിൽ കഴിയുകയാണ്.കഴിഞ്ഞ കുറെ ദിവസങ്ങളിലായി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് പെൺകുട്ടി കടന്ന് പോയതെന്ന് പറയപ്പെടുന്നു.

 

Most Popular