Tuesday, September 21, 2021
Home News Kerala മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്

മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്

കോഴിക്കോട്: മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്. ചൊവ്വാഴ്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉദ്‌ഘാടനത്തിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ സന്ദർശനം നടത്തവേ ആളുകൾ കൂട്ടം കൂടിയതിനാണ് കേസ്. ആശുപത്രിയില്‍ 300 ഓളം പേര്‍ കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്.

Most Popular