Saturday, November 26, 2022
HomeNewsNationalലോകത്തിന് മുന്നിൽ രാജ്യത്തെ അപമാനിക്കുന്നു; സ്റ്റാൻഡ് അപ് കൊമേഡിയൻ വീർദാസിന്റെ വിഡിയോയ്ക്കെതിരെ പരാതിയുമായി ബിജെപി വക്താവ്

ലോകത്തിന് മുന്നിൽ രാജ്യത്തെ അപമാനിക്കുന്നു; സ്റ്റാൻഡ് അപ് കൊമേഡിയൻ വീർദാസിന്റെ വിഡിയോയ്ക്കെതിരെ പരാതിയുമായി ബിജെപി വക്താവ്

ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്ന പരാതിയുമായി സ്റ്റാൻഡ് അപ് കൊമേഡിയൻ വീർദാസിനെതിരെ ബിജെപി വക്താവ്. സ്റ്റാൻഡ് അപ് കൊമേഡിയൻ വീർദാസിന്റെ വിഡിയോയ്ക്കെതിരെ പരാതി. ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന വിഡിയോയ്ക്കെതിരെ ഡൽഹി ബിജെപി വക്താവ് ആദിത്യ ഝാ ആണ് പരാതിപ്പെട്ടത്. വീഡിയോയുടെ ചില ഭാഗങ്ങൾ എടുത്തുകാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വീർ ദാസ് വിശദീകരണക്കുറിപ്പും ഇറക്കിയിരുന്നു.
വിഡിയോയിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.. ‘‘30 വയസ്സിൽ താഴെയുള്ളവർ ഏറ്റവുമധികമുണ്ടായിട്ടും 75 വയസ്സ് പ്രായമുള്ള നേതാക്കളുടെ 150 വർഷം പഴക്കമുള്ള ആശയങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്, പകൽ സമയത്തു സ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്, മുഖാവരണം ധരിച്ച കുട്ടികൾ കൈകൾ കോർത്തു പിടിക്കുകയും മുഖാവരണം ധരിക്കാത്ത നേതാക്കൾ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നാണു ഞാൻ വരുന്നത്….’’ 2 ദിവസം കൊണ്ട് 10 ലക്ഷത്തിലേറെപ്പേരാണ് വിഡിയോ യുട്യൂബിൽ കണ്ടത്. വീർദാസിനു പിന്തുണയുമായി കപിൽ സിബൽ, ശശി തരൂർ, സംവിധായകൻ ഹൻസാൽ മേത്ത, നടൻ ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു.

 

Most Popular