Wednesday, November 30, 2022
HomeNewsപോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ നിരീക്ഷണം ശക്തമാക്കി എന്‍ഐഎ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ നിരീക്ഷണം ശക്തമാക്കി എന്‍ഐഎ

പാലക്കാട് :പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ നിരീക്ഷണം ശക്തമാക്കി എന്‍ഐഎ. നിലവിൽ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ സാധ്യമായ എല്ലാ മുന്കരുതലുകളുമാണ് എൻ ഐ എ സ്വീകരിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങള്‍, സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, കൂട്ടായ്മകള്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

ഇതിന് പുറമെ തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകള്‍ നടത്തുന്നവരെയും നിരീക്ഷിക്കും. ഒപ്പം മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. സംഘടനയുടെ പ്രവര്‍ത്തനത്തിന് സഹായം നല്‍കിയവര്‍, അവരുടെ സാമ്ബത്തിക സ്രോതസ്സ്, നേതാക്കളുടെ സാമ്ബത്തികവിവരങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പിഎഫ്‌ഐ നിരോധിക്കുന്നതിന് മുന്‍പ് തന്നെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചിരുന്നു.

Most Popular