Thursday, December 8, 2022
HomeNewsKeralaപോപ്പുലർ ഫ്രണ്ട് ബന്ധം; പോലീസുകാരന് സസ്പെൻഷൻ

പോപ്പുലർ ഫ്രണ്ട് ബന്ധം; പോലീസുകാരന് സസ്പെൻഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെന്‍ഡ് ചെയതത്.

ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.

ഹര്‍ത്താലിന് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പെരുമ്ബാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തു. പിഎഫ്‌ഐ പ്രവര്‍ത്തകരിലൊരാള്‍ സിയാദിന്റെ ബന്ധുവാണ്.

Most Popular