Thursday, August 11, 2022
HomeNewsNationalജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നേക്കുമെന്ന് റിപ്പോർട്ടുകൾ

ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നേക്കുമെന്ന് റിപ്പോർട്ടുകൾ

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നേക്കുമെന്ന് റിപ്പോർട്ടുകൾ.

യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്‌ട്സ് 2022 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

നിലവില്‍ ചൈനയില്‍ 142 കോടിയും ഇന്ത്യയില്‍ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്ബോള്‍ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും.

2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ല്‍ ലോക ജനസംഖ്യ 850 കോടിയായും 2050ല്‍ 970 കോടിയായും ജനസംഖ്യ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Popular