പോസ്റ്റ്മോർട്ടത്തിന് ശേഷം സൂക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ കടിച്ചുകീറി തെരുവ് നായ്ക്കൾ; സംഭവം മലപ്പുറത്ത്

മലപ്പുറം തിരൂരില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ നായ കടിച്ചു പറിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തെരുവ് നായ കടിച്ചു പറിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മോര്‍ച്ചറിയ്‌ക്ക് പുറത്ത് സൂക്ഷിച്ചിരുന്നു.നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ജീവനക്കാരുടെ വീഴ്ച മൂടിവെക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.