Friday, January 28, 2022
HomeNewsNationalഅഭിമാനമാണ് അച്ഛൻ; വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌...

അഭിമാനമാണ് അച്ഛൻ; വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌ മകന്‍: ഹൃദയ സ്പർശിയായ വീഡിയോ

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌ മകന്‍. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ യൂണിഫോമും തൊപ്പിയും വച്ചിരുന്നത്. മൃതദേഹത്തിന് സമീപം നിന്ന ഇളയ മകന്‍, പൂക്കള്‍ തട്ടിമാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അതേ തൊപ്പി മകളുടെ തലയിലും വച്ച്‌ കൊടുത്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാന്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൗഹാന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

 

Most Popular