Monday, April 19, 2021
Home News International 'കോവിഡിന് കാരണം വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധം'; വിവാദപ്രസ്താവന നടത്തിയ പാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു

‘കോവിഡിന് കാരണം വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധം’; വിവാദപ്രസ്താവന നടത്തിയ പാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു

 

വാഷിങ്ടണ്‍: കോവിഡിന് കാരണം വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധമെന്ന് പറഞ്ഞ പാസ്റ്റര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇര്‍വിന്‍ ബാക്സ്റ്റര്‍ ജൂനിയര്‍ എന്ന പാസ്റ്ററാണ് മരിച്ചത്. 75 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

. ട്രംപ് അനുകൂലിയായിരുന്ന പാസ്റ്റര്‍ ‘ഒറ്റ ലോകമെന്ന സാത്താന്റെ ശ്രമത്തെ ട്രംപ് ഇല്ലായ്മ ചെയ്യു’മെന്ന് അടക്കമുളള പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്റ് ഒഫ് ദ ഏജ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

നോര്‍ത്ത് അമേരിക്കയില്‍ 10 കോടിയോളം ആളുകളിലേക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നവംബര്‍ മൂന്നിന് ആയിരുന്നു പാസ്റ്ററുടെ മരണം. ദൈവത്തിന്റെ ശിക്ഷയാണ് കോവിഡ് എന്നും പാസ്റ്റര്‍ പറഞ്ഞിരുന്നു

Most Popular