ലോകം മറ്റൊരു മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 73ാംമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ളിയുടെ വെര്‍ച്വല്‍ യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ആരോഗ്യസംരക്ഷണ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഓരോ രാജ്യവും വേണ്ടത്ര ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ സുസ്ഥിരമായ ഒരു ലോകത്തിന്റെ അടിത്തറ സാധ്യമാകൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആരോഗ്യ പരിപാലനത്തില്‍ മികച്ച സംവിധാനങ്ങളുളള രാജ്യങ്ങള്‍ക്ക് കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞതായി ലോകാരോഗ്യ സംഘടന വിലയിരുത്തി.
പല രാജ്യങ്ങളും കൊറോണയെ ചെറുത്തുനിന്നത് ചെറിയ കാര്യമല്ല. വാക്സിന് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും രാജ്യങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിന്റെ ലഭ്യതയും തീര്‍ച്ചയായും ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.