Saturday, June 25, 2022
HomeNewsNationalപതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്

പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്

ഡല്‍ഹി : രാജ്യത്തെ പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്.

ജൂണ്‍ 15ന് വിജ്ഞാപനം പുറത്തിറക്കും. ജൂണ്‍ 29 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വോട്ടെണ്ണല്‍ ജൂലൈ 21 ന് നടക്കും .രാജ്യസഭാ സെക്രട്ടറി ജനറല്‍ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരണാധികാരിയാകും. 4033 എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ വോട്ടര്‍മാരുടെ എണ്ണം 4809 ആണ്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകും.

ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡല്‍ഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്.233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും ഉള്‍പ്പെടെ ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്.

കൊറോണ വ്യാപനം നിലവില്‍ ഗുരുതരമല്ലെങ്കിലും ഈ മാനദണ്ഡങ്ങള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കില്ല. 2017 ജൂലൈ 17 നായിരുന്നു കഴിഞ്ഞ തവണ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടന്നത്.

Most Popular