Tuesday, May 17, 2022
HomeGulfഫിഫ ലോകകപ്പിനായി താല്‍ക്കാലിക ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ച് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

ഫിഫ ലോകകപ്പിനായി താല്‍ക്കാലിക ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ച് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

ദോഹ: ഫിഫ ലോകകപ്പിന് മുന്നോടിയായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ടെക്നീഷ്യന്മാര്‍, റേഡിയോളജിസ്റ്റുകള്‍ തുടങ്ങി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പി.എച്ച്.സി.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ സമർപ്പിക്കാം.

ജനറല്‍ പ്രാക്ടീഷണര്‍, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് എമര്‍ജന്‍സി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് ഇന്റര്‍ണല്‍ മെഡിസിന്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോളജി ടെക്നോളജിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍സ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്.

Most Popular