Thursday, August 5, 2021
Home Gulf മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഖത്തർ പ്രധാനമന്ത്രി

മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഖത്തർ പ്രധാനമന്ത്രി

ദോഹ: ഇന്ത്യയുടെ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി അനുശോചനമറിയിച്ചു.

ഇന്നലെ വൈകിട്ട് ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബ് മുഖർജി(85)യുടെ അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം വെന്റിലേറ്ററിൽ തുടരുകയായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച പ്രത്യേക സന്ദേശത്തിലൂടെയാണ് ഖത്തർ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

Most Popular