ഏറെ നേരം ഓഫീസിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ അധിക സമയം ഇരുന്ന് ജോലിയെടുക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പേശീ തകരാര്‍, വൃക്കരോഗം, അമിതവണ്ണം, നടുവേദന, അസ്ഥിക്ഷയം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ദീര്‍ഘ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ കൂടുതലാണ്. എന്നാൽ ഇത്തരം ജോലികൾ നമ്മുടെ മാനസീക ആരോഗ്യത്തെയും ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓര്‍മ്മക്കുറവ്, വിഷാദം എന്നിവയും ചിലപ്പോള്‍ സംഭവിക്കാം. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് ആയുസും കുറവായിരിക്കും. ഇരുന്നു ജോലി ചെയ്യുന്നവര്‍ ഓരോ അരമണിക്കൂര്‍ കൂടുമ്ബോഴും എഴുന്നേറ്റ് രണ്ടു മിനിട്ട് നടക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്ത ചംക്രമണ വ്യവസ്ഥയേയും നട്ടെല്ലിന്റെ ശേഷിയേയും വരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇവരില്‍ ഉണ്ടാകാനിടയുണ്ട്.
ഗുണനിലവാരമുള്ള ആരോഗ്യകരമായ ജീവിതമാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ അതിന് ദീര്‍ഘനേരമുള്ള ഇരുപ്പ് പ്രതിസന്ധിയുണ്ടാക്കുന്നു. ഇരിപ്പ് ദിവസത്തില്‍ എട്ട് മണിക്കൂറില്‍ കൂടുതലാവുമ്പോഴാണ് അത് ആരോഗ്യത്തെ ബാധിച്ചു തുടങ്ങുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നവരുണ്ട്. അത് ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ഒരേ ഇരിപ്പ് തുടര്‍ന്നാല്‍ ഇത് 10-20 ശതമാനം വരെ രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നില്‍ക്കുന്നതിനേയോ നടക്കുന്നതിനേയോ അപേക്ഷിച്ച് ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭാരം, അരയ്ക്ക് ചുറ്റും കൊഴുപ്പും കൊളസ്‌ട്രോളും അടിയുന്നു. വ്യായാമമില്ലാതെ എട്ടു മണിക്കൂറിലേറെ ഇരിക്കുന്നവര്‍ക്ക് അമിതഭാരമുള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും ഉണ്ടാകുന്ന അത് ദോഷഫലങ്ങള്‍ നിശ്ചയം.
ഇരിപ്പ് കൂടിയാല്‍ ശരീരത്തിലെ ഉപാചപയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കൊളസ്‌ട്രോള്‍ നില കൂടും. രക്തസമ്മര്‍ദ്ദവും കൂടും. ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം ഇടയാക്കും. നില്‍ക്കുന്നതിനേക്കാള്‍ ഇരിക്കുമ്പോഴാണ് ഡിസ്‌കിനുള്ള മര്‍ദ്ദം കൂടുന്നത്. എന്നും ദീര്‍ഘനേരം നേരം ഇരിക്കുന്നത് ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാവും.
ഇരിപ്പ് ഒഴിവാക്കാനാവില്ല, പകരം എന്ത് ചെയ്യാം?
ഇരുന്നിട്ടുള്ള ഓഫീസ് ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇരുത്തത്തിന് ഇടവേളയെടുക്കാം. അല്‍പനേരം സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുകയോ കുറച്ച് നടക്കുകയോ ചെയ്യാം.
ഇരുന്നിടത്ത് തന്നെ ഇരുന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കാല്‍ നീട്ടിവെക്കുക തുടങ്ങിയവ ചെയ്യാം. ഇത് ശരീരത്തിന് വലിച്ചല്‍ നല്‍കും.
ശരിയായ രീതിയില്‍ തന്നെ ഇരിക്കണം. കസേരയില്‍ നടുവളച്ച്, കാല് തിരിച്ചുവെച്ച് കൂനിക്കൂടി ഇരിക്കരുത്.
ഏറെ നേരം ഓഫീസിലിരുന്ന് വീട്ടിലെത്തിയാല്‍ നടത്തം പോലുള്ള ചെറു വ്യായാമങ്ങള്‍ ശീലിക്കാം. എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.