Sunday, April 18, 2021
Home News Kerala സ്വത്തുതർക്കം; കൊല്ലത്ത് മുത്തശ്ശിയെ ആക്രമിച്ച യുവതി അറസ്റ്റിൽ

സ്വത്തുതർക്കം; കൊല്ലത്ത് മുത്തശ്ശിയെ ആക്രമിച്ച യുവതി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കരയിൽ സ്വത്തുതർക്കത്തെ തുടർന്ന് മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെ (80) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകളുടെ മകളായ നിഷ (24) ആണ് അറസ്റ്റിലായത്.

ആക്രമണത്തിൽ പരിക്കേറ്റ സരസമ്മയെ ആശുപത്രിയിലെത്തിക്കാനായി ഓടിയെത്തിയവരെ തടഞ്ഞതായും പരാതിയിൽ പറയുന്നു. സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേർക്ക് എഴുതി നൽകാത്തതാണ് വിരോധത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

Most Popular