ന്യൂയോര്‍ക്ക്: പത്രപ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്ക്.
താലിബാന് ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി, സന്ന ഇര്‍ഷാദ് മാറ്റു, അദ്നാന് അബിദി, അമിത് ദവെ എന്നിവര്‍ക്കാണ് ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുരസ്കാരം. രണ്ടാം തവണയാണ് സിദ്ദിഖി അര്‍ഹനാകുന്നത്.
ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്കാരവും. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ല്‍ പുലിസ്റ്റര്‍ പുരസ്കാരത്തിന് അര്‍ഹരായിരുന്നു.