Monday, December 5, 2022
HomeEntertainment'പുഷ്പ'യുടെ രണ്ടാം ഭാഗം ; ചിത്രീകരണം ബാങ്കോക്കില്‍

‘പുഷ്പ’യുടെ രണ്ടാം ഭാഗം ; ചിത്രീകരണം ബാങ്കോക്കില്‍

അല്ലു അർജുൻ നായകനായി വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്ത ചിത്രം മികച്ച സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.

അല്ലു അര്‍ജുന്‍ ഈ മാസം 13ന് ബാങ്കോക്കിലേക്ക് തിരിക്കും. വനമേഖലകളിലെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ നായികയായി എത്തിയ രശ്മിക മന്ദാന തന്നെയാകും പൂഷ്പ2 ലും പ്രധാന സ്ത്രീ കഥാപാത്രമായി എത്തുക. ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കുമെന്നതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി വ്യക്തമാക്കിയിരുന്നു.

Most Popular