കേരളത്തിൽ ഖത്തർ അമീറിന് നിറയെ ആരാധകർ

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനു പിന്തുണയുമായി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുടെ 45 അടി ഉയരമുള്ള കട്ടൗട്ട് ഉയർത്തി ആരാധകർ. കോഴിക്കോട് പട്ട്യാട്ടെ ഒരു കൂട്ടം ഫുട്ബോൾ ആരാധകരാണ് വലിയ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.

ബ്രസീൽ, അർജന്റീന ആരാധകർ ഉയർത്തിയ കട്ടൗട്ടുകൾക്കും ഫ്ളക്സുകൾക്കും സമീപമാണ് ഖത്തർ അമീറിന്റെയും കട്ടൗട്ട്.

ഖത്തർ ദേശീയ ടീം ജേഴ്സിയണിഞ്ഞ് ചെറുപുഞ്ചിരിയോടെ പന്ത് തട്ടുന്ന ഖത്തർ അമീറിന്റെ ചിത്രമാണ് ആരാധകർ കട്ടൗട്ടിനായി ഉപയോഗിച്ചിരിക്കുന്നത്.