ഖത്തര്‍ വിമാനത്താവളത്തില്‍ ഹാഷിഷ് പിടികൂടി

ദോഹ: ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച 3579.5 ഗ്രാം ഹാഷിഷ് പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനറല്‍ അഥോറിറ്റി ഓഫ് കസ്റ്റംസ് ആണ് മയക്കുമരുന്നു പിടികൂടിയത്.

സംശയം തോന്നിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഹാഷിഷ് പിടികൂടുകയായിരുന്നു. സോപ്പ് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഹാഷിഷ്. യാത്രക്കാരന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.