യുഎസ് പബ്ലിക് ഹെൽത്ത് അക്രഡിറ്റേഷൻ ബോർഡ് അവാർഡ് ഖത്തറിന്

ദോഹ: ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് യുഎസ് പബ്ലിക് ഹെൽത്ത് അക്രഡിറ്റേഷൻ ബോർഡിന്റെ ദേശീയ അക്രഡിറ്റേഷൻ പദവി ലഭിച്ചു. യുഎസിനു പുറത്ത് ഇത്തരമൊരു അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ-കുവാരി, പബ്ലിക് ഹെൽത്ത് അക്രഡിറ്റേഷൻ ബോർഡ് പ്രസിഡന്റും സിഇഒയുമായ പോൾ കുഹ്നെർട്ടിൽ നിന്ന് ഖത്തറിലെ പൊതുജനാരോഗ്യ സേവനങ്ങളുടെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പൊതുജനാരോഗ്യ കാര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ കർശനമായ പാലിക്കുന്നവർക്കാണ് ഈ അംഗീകാരം. പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

FIFA ലോകകപ്പ് ഖത്തർ 2022-ന് ഏതാനും ആഴ്ചകൾ മുമ്പ് ലഭിച്ച ഈ പദവി രാജ്യത്തിൻറെ മാറ്റ് കൂട്ടുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് അന്താരാഷ്ട്ര പൊതുജനാരോഗ്യ അക്രഡിറ്റേഷൻ ലഭിച്ച ഒരു രാജ്യത്ത് ടൂർണമെന്റ് നടക്കുന്നത്. അടയാളപ്പെടുത്തുന്നു. അടിയന്തര ആരോഗ്യം, ബഹുജന സുരക്ഷ, മറ്റ് പൊതുജനാരോഗ്യ സേവനങ്ങൾ എന്നിവയുൾപ്പെടെ ടൂർണമെന്റിൽ മികച്ച പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ ഈ അംഗീകാരം രാജ്യത്തിൻറെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നുറപ്പാണ്.