Wednesday, September 28, 2022
HomeNewsലഹരിക്കെതിരെ പൊതു സമൂഹം ഉണരണം

ലഹരിക്കെതിരെ പൊതു സമൂഹം ഉണരണം

ദോഹ:  സമൂഹത്തെ കാർന്നു തിന്നുന്ന മാരക ലഹരിക്കെതിരെ സംഘടനാ രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ലഹരിയിൽ മയങ്ങുന്ന സമൂഹം എന്ന ശീർഷകത്തിലെ ടേബിൾ ടോക്ക് പരിപാടിയിൽ ഖത്തറിലെ വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ലക്ത ആസ്ഥാനത്ത് രാത്രി 8:15 ന് ഫഹദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടി, രണ്ടര മണിക്കൂറോളം നീണ്ടു നിന്നു. ഖത്തറിലെ പൗര പ്രമുഖരും വിവിധ സംഘടനാ നേതാക്കളും ആവേശ പൂർവ്വം സംബന്ധിച്ച ടേബിൾ ടോക്കിലൂടെ ഉറക്കം കെടുത്തുന്ന സാമൂഹ്യ വിപത്തിനെതിരായ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും, വരും നാളുകളിൽ കൂടുതൽ ജാഗ്രതയോടെ വരും തലമുറകൾക്ക് താങ്ങാവുന്ന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് നൂതന പരിഹാര മാർഗ്ഗങ്ങൾ സൃഷ്ടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് സുബൈർ വക്റ ഉദ്‌ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ഖത്തറിലെ പ്രമുഖർ പങ്കെടുത്തു. അഡ്വക്കേറ്റ് നിസാർ കൊച്ചേരി ചർച്ച ഉദ്‌ഘാടനം ചെയ്തു. ഹുസൈൻ മുഹമ്മദ് യൂ, ഡോ:മുഹമ്മദ്‌ ഈസ, ഷിബു അബ്ദുൽ റഷീദ് നോബിൾ സ്കൂൾ, ഡോ: റംഷാദ്, ഡോ: ഷാഫി, അബ്ദുൽ അസീസ് ഡി ഒ എം, അബ്ദുൽ ഹകീം പിഎംഒ കോളേജ്, മുഹമ്മദ്‌ അലി ക്യു ഐ എസ് എഫ്, അഡ്വ: ജാഫർ ഖാൻ ഐ സി ബി എഫ്, യാസിർ സിഐസി , പി. വി. എ.നാസിർ ജി വിഎം ജി , മുഹമ്മദ്‌ ഷാൻ കെഎംസിസി , ജാബിർ ഐഎംസിസി , യുസഫ് വണ്ണാറത്ത് സിജി , ഇ പി അബ്ദുറഹ്‌മാൻ കെയർ & ക്യൂർ, കെ കെ ഉസ്മാൻ ഇൻകാസ്, ഡോ:അബ്ദുൽ അഹദ് മദനി വെളിച്ചം ഖത്തർ, നസീർ നദ്‌വി തുടങ്ങിയവർ സംസാരിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഹാദി സ്വാഗതം ആശംസിച്ചു. അബുല്ലത്തീഫ് പുല്ലൂക്കര പ്രബന്ധവും, ഹാഫിദ് മുഹമ്മദ്‌ അസ്‌ലം ചർച്ചകളുടെ ഉപസംഹാരവും നിർവ്വഹിച്ചു. മൂസ കടമേരി, ഫിറോസ് പി ടി, കുഞ്ഞാലിക്കുട്ടി, ഹസ്സൻ ടി കെ, അബ്ദുല്ല ഹുസൈൻ, ഇസ്മായിൽ വില്യാപ്പള്ളി, അഹ്‌മദ്‌ പാതിരപ്പറ്റ, എഞ്ചിനിയർ ശരീഫ്, മഹ്‌റൂഫ് മാട്ടൂൽ, ഇഖ്ബാൽ വയനാട്, സലാം ചീക്കൊന്ന്, മുഹമ്മദ്‌ അലി ഒറ്റപ്പാലം , അൻവർ അരീക്കോട്, യുസുഫ് വി എൻ, ഷമീർ പി കെ, അഷ്‌റഫ്‌ ടി കെ, അബ്ദുൽ വഹാബ്, മിസ്ഹബ്, ഷഫീഖ് ജിം ഖത്തർ, സലീം കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായ പരിപാടിയുടെ ആങ്കറിങ് മുഹമ്മദ്‌ ലയിസ് നിർവ്വഹിച്ചു.

Most Popular