Sunday, October 24, 2021
HomeNewsKeralaസി എച്ച് സെന്റർ ഫണ്ട് കൈമാറി

സി എച്ച് സെന്റർ ഫണ്ട് കൈമാറി

കോഴിക്കോട്:ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ കഴിഞ്ഞ റമദാനിൽ സമാഹരിച്ച കോഴിക്കോട് സി എച്ച് സെന്ററിനുള്ള ഫണ്ട് നാട്ടിലുള്ള ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ  സാന്നിധ്യത്തിൽ  കൈമാറി.
കോഴിക്കോട് സി എഛ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീർ ഖാൻ കൊടുവള്ളി അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു.
കോഴിക്കോട് സി എച്ച് സെൻററിനുള്ള  ഫണ്ട്   സി എച് സെൻറർ പ്രസിഡൻറ് കെപി കോയയും ചൂലൂർ സി എഛ് സെന്ററിനുള്ള ഫണ്ട്  ജന:സെക്രട്ടറി കെ.എ ഖാദർ മാസ്റ്ററും ഏറ്റുവാങ്ങി. ആകെ11 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്.
ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം ജന: സെക്രട്ടറി അബ്ബാസ് മുക്കം, എലത്തൂർ മണ്ഡലം പ്രസിഡണ്ട് സലീം മാസ്റ്റർ, ബേപ്പൂർ മണ്ഡലം മുൻ പ്രസിഡണ്ട് അസീസ് കറുത്തെടുത്തു,  കൊടുവള്ളി മണ്ഡലം ഭാരവാഹികളായ ഷാജഹാൻ ഓമശ്ശേരി, മുഹ്സിൻ നരിക്കുനി, കിനാലൂർ പഞ്ചായത്ത് പ്രസിഡൻറ് ബഷീർ കിനാലൂർ, ഇസ്മായീൽ മായനാട് എന്നിവർ ആശംസകൾ നേർന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ സി. എഛ്‌ സെൻ്റർ ഭാരവാഹികളായ ടി.പി മുഹമ്മദ്, മരക്കാർ ഹാജി, അരിയിൽ മൊയ്തീൻ ഹാജി, ഒളോങ്ങൽ  ഹുസൈൻ, ഇബ്രാഹിം എളേറ്റിൽ,  ബാപ്പൻ കുട്ടി നടുവണ്ണൂർ, മമ്മദ് കോയ, വി ആലി. ചന്ദ്രിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഫറോക്ക് സ്വാഗതവും കൊടുവള്ളി മണ്ഡലം പ്രസിഡൻറ് പി വി ബഷീർ നന്ദിയും പറഞ്ഞു.

Most Popular