Thursday, May 19, 2022
HomeGulfഖത്തർ കെഎംസിസി ഫൈവ്സ് ഫുട്ബോൾ സിറ്റി എക്സ്ചേഞ്ച് എഫ്.സി. ചാമ്പ്യൻമാർ

ഖത്തർ കെഎംസിസി ഫൈവ്സ് ഫുട്ബോൾ സിറ്റി എക്സ്ചേഞ്ച് എഫ്.സി. ചാമ്പ്യൻമാർ

ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന സ്‌പോർട്സ് വിംഗ് സംഘടിപ്പിച്ച പി.എ മുബാറക് മെമ്മോറിയൽ അഖിലെന്ത്യാ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ സിറ്റി എക്സ്ചേഞ്ച് എഫ്. സി ചാമ്പ്യൻമാരായി. വെള്ളിയാഴ്ച വൈകുന്നേരം അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടന്ന ഫൈനലിൽ ഒലെ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി എക്സ്ചേഞ്ച് എഫ്. സി. കിരീടം സ്വന്തമാക്കിയത്. ആവേശകരമായ ഫൈനൽ മത്സരത്തിന്റെ ഒന്നാം പകുതിയിൽ സിറ്റി എക്സ്ചേഞ്ച് എഫ്. സിക്ക് വേണ്ടി റമീസ് ഹമീദാണ് വിജയഗോൾ നേടിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഒലെ എഫ്.സി താരം പോൾ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി എക്സ്ചേഞ്ച് താരം മൗസുഫ് നൈസാൻ ടോപ് സ്കോറർ ട്രോഫിക്ക് അർഹനായി. മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ് സിറ്റി എക്സ്ചേഞ്ച് താരം ഷിയാസ് കരസ്തമാക്കി. ഫെയർ പ്ലേ അവാർഡിന് കടപ്പുറം എഫ്.സി ടീം അർഹരായി. മജ്‌ലിസ് ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത 1022 ഖത്തർ റിയാൽ പ്രൈസ് മണിയും മിക്സ്‌മാക്സ് ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ് ട്രോഫിയും മിക്സ്‌ മാക്സ് ഗ്രൂപ്പ്‌ എം.ഡി. അബ്ദു റഹ്മാൻ ബിൻ നാസർ അൽ ഖഹ്താനി ഒലെ എഫ്.സി ടീമിന് സമ്മാനിച്ചു.

ചാമ്പ്യൻമാർക്കുള്ള ട്രോഫി സുരേന്ദ്രൻ വാഴക്കാട് (പാർവതി പ്രൊഡക്ഷൻസ്) സിറ്റി എക്സ്ചേഞ്ച് ടീമിന് സമ്മാനിച്ചു. കെഎംസിസി സൗത്ത് സോൺ സ്പോൺസർ ചെയ്ത ചാമ്പ്യൻമാർക്കുള്ള എവർ റോളിംഗ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണി 2022 ഖത്തർ റിയാലും കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ്, സ്പോർസ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, വൈസ് ചെയർമാൻ അസീസ് എടച്ചേരി സൗത്ത് സോൺ ജനറൽ സെക്രട്ടറി താഹിർ എന്നിവർ സിറ്റി എക്സ്ചേഞ്ച് എഫ്. സിക്ക് നൽകി.

കൺവീനർ സിദ്ദീഖ് പറമ്പൻ, ഭാരവാഹികളായ താഹിർ പട്ടാര, മുജീബ് കോയിശ്ശേരി, മുനീർ പയൻതോങ്, ഷൌക്കത്ത് ജെ.എം, അജ്മൽ തെങ്ങലക്കണ്ടി, മുഹമ്മദ്‌ ബായാർ, ഷാജഹാൻ വണ്ടൂർ, റാഷിദ്‌ പെരിന്തൽമണ്ണ, ജൂറൈജ് വാഴക്കാട്, മൂസ താനൂർ, നൗഫൽ പുല്ലൂക്കര, ഫിറോസ് ആനക്കയം, റസീൽ പെരിന്തൽമണ്ണ, മഹമൂദ് നാദാപുരം, സമീർ പട്ടാമ്പി, നിയാസ് ഏറനാട്, ജംഷിദ് തിരുരങ്ങാടി, ഹിഷാം തങ്ങൾ, റിയാസ് പരപ്പനങ്ങാടി, നൗഫൽ എടപ്പറ്റ എന്നിവർ നേതൃത്വം നൽകി

Most Popular