Friday, May 27, 2022
HomeNewsഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത നഷ്ടം: ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത നഷ്ടം: ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡണ്ടും, ചന്ദ്രിക മാനേജിങ് ഡയറക്ടറും, നിരവധി ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക സ്ഥാപനങ്ങളുടെ ഉന്നത ഭാരവാഹിയും എണ്ണമറ്റ മഹല്ലുകളുടെ ഖാസിയുമായ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

കേരളത്തിൻറെ മത സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകളർപ്പിച്ച നേതാവായിരുന്നു ആദരണീയനായ തങ്ങൾ.
ദീർഘകാലം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനം വഹിച്ച തങ്ങൾ 2009 ലാണ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

തങ്ങളുമായി താഴെ തട്ടിലുള്ള സംഘടനാ പ്രവർത്തകർക്കുണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നു. സൗഹാർദ്ദവും സഹിഷ്ണുതയും ജീവിതചര്യയാക്കിയ തങ്ങൾളുടെ നിര്യാണം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് കെ.എം. സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഖത്തർ കെ എം സി സി യുടെയും കീഴ്ഘടകങ്ങളുടെയും ഏഴ് ദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Most Popular