Tuesday, January 25, 2022
HomeGulfപികെ നവാസിനും ജപ്പാൻ സൈദലവിക്കും സ്വീകരണം നൽകി

പികെ നവാസിനും ജപ്പാൻ സൈദലവിക്കും സ്വീകരണം നൽകി

ദോഹ : ഖത്തറിൽ വിസിറ്റിന് എത്തിയ MSF സംസ്ഥന പ്രസിഡന്റ് PK നവാസ് , ഖത്തർ കെഎംസിസിയുടെ പ്രഥമ സോഷ്യൽ സെക്യൂരിറ്റി സ്കീം കൺവീനർ ജപ്പാൻ സൈദലവി സാഹിബിനും കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വികരണം നൽകി. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസയുടെ അദ്യക്ഷതയിൽ അബുഹമൂറിലെ നാസ് ഗ്രിൽസ് & റെസ്റ്റാറ്റാന്റിൽ ശനിയാഴ്ച രാത്രി 8 മണിക്ക് നടന്ന പരിപാടിയിൽ MSF സംസ്ഥാന പ്രസിഡന്റ് PK നവാസ് പരിപാടി ഉദ്‌ഘാടനം നിർവഹിച്ചു. ജപ്പാൻ സൈദലവി, സലിം നലകത്ത്‌, കോയ കൊണ്ടോട്ടി , അബ്ദുൽ റഷീദ് തിരൂർ, പിടി ഫിറോസ്, സവാദ് വെളിയങ്കോട്, തുടങ്ങിയവർ സംസാരിച്ചു. ഗ്രാഫർ മദനി വളാഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു ജില്ലയിലെ സീനിയർ കെഎംസിസി നേതാക്കൾ, മണ്ഡലം പ്രസിഡണ്ട് , ജനറൽ സെക്രട്ടറി, ട്രഷറർമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായ സലാം വണ്ടൂർ , ബഷീർ ചേലേബ്ര, മുഹമ്മദ് ലയിസ് കുനിയിൽ , മജീദ് പുറത്തൂർ പരിപടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും, റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Most Popular